Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി ഫണ്ട് വകമാറ്റിയില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സുനാമി ഫണ്ട് കേരളത്തിലൊരിടത്തും മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. തുക മുഴുവന്‍ തീരദേശാവശ്യങ്ങള്‍ക്കാണ് ചെലവഴിച്ചത്.

പുതുപളളിയിലും പാലായിലും വിവിധ പദ്ധതികള്‍ക്കായി സുനാമി ഫണ്ട് വിനിയോഗിച്ചുവെന്ന് കുപ്രചരണം നടത്തുന്ന സിപിഎം സെക്രട്ടറി പിണറായി വിജയന്‍ അത് ഏതു പദ്ധതികള്‍ക്ക് ഉപയോഗിച്ചുവെന്നു കൂടി പറയണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ചികില്‍സാ സഹായം നല്‍കിയതിനെയാണ് വകമാറ്റി ചെലവഴിച്ചു എന്നു പ്രചരിപ്പിക്കുന്നത്.

എല്ലാ എംഎല്‍എമാരും ചികില്‍സാ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം മടി കൂടാതെ അനുവദിക്കുയും ചെയ്തു. ഇതു മുഴുവന്‍ മണ്ഡലങ്ങളിലും നല്‍കിയിട്ടുമുണ്ട്. സുനാമി ഫണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും തമ്മില്‍ കൂട്ടിക്കെട്ടി തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സുനാമിയ്ക്കു മുന്‍പും ശേഷവും ചികില്‍സാ സഹായമായി അനുവദിച്ച തുകയില്‍ അന്തരമില്ല. നായനാര്‍ മന്ത്രിസഭയുടെ കാലത്തു ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് രൂപീകരിച്ചതില്‍ ഇപ്പോഴും ഒന്‍പതു കോടി ചെലവാക്കിയിട്ടില്ല. അതുകൊണ്ടാണ് സുനാമിക്കു പ്രത്യേക ഫണ്ട് രൂപീകരിക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്വീകരിച്ചതെന്നും അദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+