Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗണ്‍ നിര്‍മ്മാണകേന്ദ്രം: പൊതുമേഖലയില്‍ കേന്ദ്രനിക്ഷേപത്തിന്റെ തുടക്കം

തിരുവനന്തപുരം: ചേര്‍ത്തലയിലെ സ്റീല്‍ ഇന്റസ്ട്രീസ് കേരള ലിമിറ്റഡുമായി(സില്‍ക്) സഹകരിച്ച് വാഗണ്‍ നിര്‍മ്മാണഫാക്ടറി സ്ഥാപിയ്ക്കാനുള്ള റയില്‍വേയുടെ തീരുമാനം പൊതുമേഖലയ്ക്ക് കേന്ദ്രനിക്ഷേപം കൊണ്ടുവരുന്നതിന്റെ തുടക്കമാണെന്ന് വ്യവസായ മന്ത്രി എളമരം കരീം.

തുടക്കത്തില്‍ 85കോടി രൂപയാണ് റയില്‍വേ ഇവിടെ മുതല്‍മുടക്കുക. ആദ്യം പാസഞ്ചര്‍ തീവണ്ടികളുടെ അടിഭാഗം നിര്‍മ്മിയ്കുന്ന യൂണിറ്റാണ് തുടങ്ങുക. പീന്നീട് അത് വാഗണ്‍ നിര്‍മ്മാണകേന്ദ്രമാക്കി മാറ്റും.

റയില്‍വേയും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് സംയുക്ത സംരംഭമായി തുടങ്ങുന്ന ഈ കേന്ദ്രം സമ്പൂര്‍ണ കോച്ചുനിര്‍മ്മാണ യൂണിറ്റാക്കി വികസിപ്പക്കും. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല സംഘം ഫെബ്രുവരി അവസാന ആഴ്ച തന്നെ ദില്ലിയ്ക്ക് പോകും-മന്ത്രിപറഞ്ഞു.

റയില്‍വേ ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ സില്‍ക് പൂര്‍ണമായും വിട്ടുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണ്. ഇതിന് ഉപാധികളൊന്നും മുന്നോട്ട്വെയ്ക്കില്ല. ഓട്ടോകാസ്റ് ഫാക്ടറിയില്‍ ആസ്തിബാധ്യതകള്‍ വിലയിരുത്തിയശേഷം അവശേഷിയ്ക്കുന്ന തുക നിര്‍ദ്ദിഷ്ട പദ്ധതിയില്‍ സംസ്ഥാനത്തിന്റെ ഓഹരിയിയി നിശ്ചയിക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.

അതല്ല റയില്‍വേ ഫാക്ടറി ഏറ്റെടുക്കാന്‍ സന്നദ്ധമായാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാകും. യാത്രാവണ്ടികല്‍ വര്‍ദ്ധിച്ചതുകാരണം റെയില്‍വേയ്ക്ക് പാസഞ്ചര്‍ വണ്ടികളുടെ ആവശ്യം കൂടുതലാണ്. ഇത് മുന്‍നിര്‍ത്തിയാണ് സംയുക്ത സംരംഭം വഴി കൂടുതല്‍ ബോഗികള്‍ നിര്‍മ്മിക്കാന്‍ റയില്‍വേ തീരുമാനിച്ചത്.

ഈ സംരംഭം തുടങ്ങുന്നതോടെ ആലപ്പുഴ ജില്ലയില്‍ അനുബന്ധ വ്യവസായ മേഖല വികസിച്ചുവരും. ഇത് നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കും. സില്‍കിനെ പുനരുദ്ധരിയ്ക്കുന്നതിന്റെ ഭാഗമായാണ് റയില്‍വേയുമായി സംയുക്ത സംരംഭത്തിന് സര്‍ക്കാര്‍ ശ്രമിച്ചത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാറിന് ബാധ്യതയാണെന്ന മുന്‍സര്‍ക്കാറിന്റെ നിലപാട് തിരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് അധികാരത്തിലേറുമ്പോള്‍ 12കമ്പനികള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനലാഭം ഉണ്ടായിരുന്നത്. മാര്‍ച്ച് 31 ആകുമ്പോഴേയ്ക്കും 24 കമ്പനികളില്‍ നിന്നും ലാഭം കിട്ടും- മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+