കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസ് ട്രോ തല്‍സമയ റേഡിയോ പരിപാടിയില്‍

  • By Staff
Google Oneindia Malayalam News

ഹവാന : ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ് ട്രോയുടെ തല്‍സമയ റേഡിയോ സംഭാഷണം പുറത്തു വിട്ടു. ജൂലൈയില്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് തല്‍സമയ പരിപാടിയില്‍ കാസ് ട്രോ പങ്കെടുക്കുന്നത്.

വെനിസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസുമായി നടത്തിയ അരമണിക്കൂര്‍ നീളുന്ന സംഭാഷണമാണ് ക്യൂബന്‍ റേഡിയോ പുറത്തു വിട്ടത്. താന്‍ സുഖം പ്രാപിച്ചു വരികയാണെന്നും ഇപ്പോള്‍ കൂടുതല്‍ ആരോഗ്യവാനായിട്ടുണ്ടെന്നും കാസ് ട്രോ വെളിപ്പെടുത്തി.

ചൊവാഴ്ച രാത്രി നടന്ന ഈ സംഭാഷണം തല്‍സമയം റേഡിയോയിലും പിന്നീട് സര്‍ക്കാര്‍ ടെലിവിഷന്‍ ചാനലിലും പ്രക്ഷേപണം ചെയ്യുകയായിരുന്നു. കൂടുതല്‍ ഊര്‍ജ്ജ്വസലതയും, ശക്തിയും താന്‍ കൈവരിച്ചതായി കാസ് ട്രോ പറഞ്ഞു.

കേള്‍ക്കൂ, എന്റെ പ്രിയ സുഹ്യത്തേ,താങ്കള്‍ക്ക് സുഖം തന്നെയല്ലെയെന്ന ചോദ്യത്തോടെയാണ് കാസ്ട്രോ ഷാവേസുമായുളള സംഭാഷണം ആരംഭിച്ചത്. അമേരിക്കന്‍ വിരുദ്ധ നയങ്ങള്‍ മുറുക്കെപിടിക്കുന്ന ഇടതുപക്ഷ നേതാക്കളായ ഇരുവരും 30 മിനിറ്റ് നീണ്ടു നിന്ന സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.

ആഗോള വിപണിയില്‍ ചൊവാഴ്ച പ്രകടമായ കനത്ത ഇടിവിനെ കുറിച്ച് പരാമര്‍ശിച്ച കാസ് ട്രോ, മുതലാളിത്തം കടുത്ത പ്രതിസന്ധിയിലാണെന്നതിന്റെ തെളിവാണിതെന്നും അഭിപ്രായപ്പെട്ടു. കാസ് ട്രോയെ തന്റെ ഗുരുവായും വഴിക്കാട്ടിയായും വിശേഷിപ്പിക്കുന്ന ഷാവേസ്, രോഗബാധിതനായി കിടപ്പായതിനു ശേഷം പല തവണ കാസ് ട്രോയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സംപ്രേക്ഷണം ചെയ്യാറാണ് പതിവ്. 2006 ജൂലൈയില്‍ അടിയന്തര ഉദര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം കാസ് ട്രോ പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ജനുവരിയില്‍ കാസ് ട്രോയെ ഷാവേസ് സന്ദര്‍ശിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് പുറത്തു വിട്ടിരുന്നു. ഫെബ്രവരിയാദ്യം പുറത്തുവിട്ട ല വീഡിയോ ചിത്ത്രില്‍ ശക്തനായി തിരിച്ചു വരുമെന്ന് കാസ് ട്രോ പറഞ്ഞിരുന്നു. അസുഖം ഭേദമായ ശേഷം ഇതാദ്യമായാണ് കാസ് ട്രോയുടെ തത്സമയ സംഭാഷണം പുറത്തു വിടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X