ബാദല്‍ വെളളിയാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും
ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ വെളളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുകയെന്ന് ബാദല്‍ അറിയിച്ചു.
117 അംഗ നിയമസഭയില്‍ അകാലിദള്‍-ബിജെപി സഖ്യത്തിന് 67 സീറ്റാണ് ലഭിച്ചത്. ഇതിനു പുറമേ നാലു സ്വതന്ത്രര്‍ അകാലിദള്‍-ബിജെപി സഖ്യത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു 44ഉം സ്വതന്ത്രര്‍ക്ക് അഞ്ചും സീറ്റുകളാണ് ലഭിച്ചത്.
അകാലിദള്‍-ബിജെപി സംയുക്തയോഗമാണ് ബാദലിനെ നേതാവായി തിരഞ്ഞെടുത്തത്. യോഗത്തില്‍ അകാലിദള്‍ നേതാക്കള്‍ക്കു പുറമെ ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജെയ്റ്റ്ലി, പാര്‍ട്ടി മുന്‍ പ്രസിഡന്റ് വെങ്കയ്യ നായിഡു, നവജ്യോത് സിങ് സിധു എംപി, വിനോദ് ഖന്ന തുടങ്ങിയവരും പങ്കെടുത്തു.
ഇത് നാലാം തവണയാണ് എണ്‍പതുകാരനായ ബാദല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.












Click it and Unblock the Notifications