കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയുണ്ട: പിണറായിക്കെതിരെ കേസ്

  • By Staff
Google Oneindia Malayalam News

ചെന്നൈ: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ലാപ് ടോപ് ബാഗില്‍ നിന്നു വെടിയുണ്ടകള്‍ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ എയര്‍പോര്‍ട്ട് പോലിസ് പ്രഥമ വിവര റിപ്പോര്‍ട്ട് റജിസ്റര്‍ ചെയ്തു. തുടര്‍ അന്വേഷണത്തിനായി റിപ്പോര്‍ട്ട് സിറ്റി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനു കൈമാറി.

ലൈസന്‍സ് നേരില്‍ കാണിച്ചാല്‍ വെടിയുണ്ട കൈപ്പറ്റാമെന്നായിരുന്നു എയര്‍പോര്‍ട്ട് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിണറായി ലൈസന്‍സ് ഹാജരാക്കാന്‍ ഇതു വരെ എത്തിയിട്ടില്ല.

പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനുളള യാത്രക്കിടെ ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് പിണറായിയുടെ ലാപ്ടോപ് ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയത്. ലൈസന്‍സുളള തോക്കാണെന്നും വെടിയുണ്ട ബാഗില്‍ നിന്നു മാറ്റാന്‍ മറന്നു പോയതാണെന്നുമായിരുന്നു അന്ന് പിണറായി വിമാനത്താവള അധികൃതരോട് പറഞ്ഞത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ട കണ്ടെത്താതിരുന്നതും വിവാദമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X