ക്വത്റോച്ചി പ്രശ്നം: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി
ദില്ലി: ക്വത്റോച്ചി പ്രശ്നത്തില്‍ എന്തുചര്‍ച്ചയ്ക്കും തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.
ക്വത്റോച്ചിയെ അര്‍ജന്റീനയില്‍ അറസ്റുചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്ത പ്രശ്നത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയിരുന്നു.
ഉച്ചതിരിഞ്ഞ് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി പ്രസ്താവന നടത്താന്‍ തയ്യാറാവുകയായിരുന്നു.
ക്വത്റോച്ചി പ്രശ്നത്തില്‍ സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സിബിഐ അന്വേഷണത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ മറുപടി പറയാതെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത് സഭയെ അവഹേളിച്ചതിന് തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.












Click it and Unblock the Notifications