കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായത്തിനെതിരെ സിബിഐ അന്വേഷണം

  • By Staff
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ സ്വത്തു വിവരങ്ങളെ കുറിച്ച് പ്രാഥമികാന്വേഷണം നടത്താന്‍ സുപ്രീം കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കി.

മുലായവും കുടുംബാംഗങ്ങളും അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിശ്വനാഥ് ചതുര്‍വേദി സമര്‍പ്പിച്ച് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവിട്ടത്.

1989ല്‍ മുലായം ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ അദേഹത്തിന്റെ സ്വത്ത് 1.3 കോടി രൂപ മതിക്കുന്നതായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത് 100 കോടിയായി വര്‍ധിച്ചുവെന്നുമാണ് ഹരജിയിലെ ആരോപണം.

സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് ആദായനികുതി വകുപ്പ് മുലായത്തിന്റെയും മക്കളായ പ്രതീക് യാദവ്, അഖിലേഷ് യാദവ്, അഖിലേഷിന്റെ ഭാര്യ ഡിമ്പിള്‍ എന്നിവരുടെയും ആദായ നികുതി റിടേണുകള്‍ ഹാജരാക്കിയിട്ടുണ്ട്. ഹര്‍ജിയിലെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് മുലായത്തിന്റെ അഭിഭാഷകന്‍ വാദിക്കുന്നത്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രാഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരായ സിബിഐ അന്വേഷണം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X