ക്വത്റോച്ചി പ്രശ്നം: ലോക് സഭ നിര്‍ത്തിവെച്ചു
ദില്ലി: അന്‍ജന്റീനയില്‍ പിടിയിലായ ബോഫോഴ്സ് കേസ് പ്രതി ഓട്ടോവിയോ ക്വത്റോച്ചിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം.
ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും 2മണിവരെ നിര്‍ത്തിവെച്ചു. ക്വത്റോച്ചി പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ എന്ത് നിലപാടെടുക്കണമെന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ എന്‍ഡിഎ നേതാക്കള്‍ വ്യാഴാഴ്ച രാവിലെ യോഗം ചേര്‍ന്നിരുന്നു.
പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയോ ഈ പ്രശ്നത്തെക്കുറിച്ച് പ്രതികരിയ്ക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications