Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റുകാല്‍ പൊങ്കാല: പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് കൊല്ലത്തു നിന്ന് പ്രത്യേക തീവണ്ടി ഉണ്ടായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

കൊല്ലത്തു നിന്ന് വെളുപ്പിന് നാലു മണിക്ക് യാത്ര പുറപ്പെടുന്ന തീവണ്ടി ആറു മണിക്ക് തിരുവനന്തപുരത്തെത്തും. ഇതിനുപുറമേ പൊങ്കാല പ്രമാണിച്ച് ചില തീവണ്ടികള്‍ക്ക് ഏതാനും സ്റേഷനുകളില്‍ താത്കാലിക സ്റോപ് ഏര്‍പ്പെടുത്തിയതായും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

മാര്‍ച്ച് രണ്ടിന് തിരുവനന്തപുരത്തേക്കുള്ള പരശുറാം, നേത്രാവതി, ശബരി എക്സ്പ്രസുകള്‍ വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മയ്യനാട്, പറവൂര്‍, കാപ്പില്‍, മുരുക്കുംപുഴ, കഴക്കൂട്ടം, കൊച്ചുവേളി സ്റേഷനുകളില്‍ നിറുത്തും.

മാര്‍ച്ച് മൂന്നിനു രാവിലെ 5.30ന് തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസും ഈ സ്റേഷനുകളില്‍ നിറുത്തും. പൊങ്കാല കഴിഞ്ഞ് വൈകിട്ട് 5ന് തിരുവനന്തപുരത്തുനിന്നുള്ള ഇന്റര്‍സിറ്റി, 5.15ന്റെ പരശുറാം, 6.30ന്റെ മലബാര്‍ എക്സ്പ്രസുകള്‍ കൊല്ലം വരെ എല്ലാ സ്റേഷനുകളിലും നിറുത്തും.

ഈ ട്രെയിനുകളിലും പാസഞ്ചര്‍ ട്രെയിനുകളിലും അധികം കോച്ചുകള്‍ ഘടിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+