തട്ടേക്കാട് ബോട്ടപകടം: ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: ആറുപേര്‍ക്ക് മാത്രം കയറാവുന്ന ബോട്ടില്‍ 60പേരെ കയറ്റിയതാണ് തട്ടേക്കാട് ബോട്ടപകടത്തിന് കാരണമായതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഫൈബര്‍ ബോട്ടിന്റെ പിന്‍ഭാഗത്തുകൂടി വെള്ളം കയറിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫോറന്‍സിക് അസിസ്റന്റ് ഡയറക്ടര്‍ കെ. മോഹനനന്‍ ഫോറന്‍സിക് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബോട്ടിന്റെ അശാസ്ത്രീയമായ നിര്‍മ്മാണരീതിയും വെള്ളം കയറിയതിനെത്തുടര്‍ന്ന് നിന്നുകൊണ്ട് യാത്രചെയ്തവര്‍ ഒരു വശത്തേയ്ക്ക് മാറിയതും ദുരന്തത്തിന്റെ ആഘാതം കൂട്ടി. നിലവാരമില്ലാത്ത സാധനങ്ങള്‍ ചേര്‍ത്താണ് ബോട്ട് നിര്‍മ്മിച്ചത്. ലൈഫ് ജാക്കറ്റുകള്‍ ബോട്ടില്‍ സൂക്ഷിച്ചിരുന്നില്ല.
ഇത്തരം ബോട്ടിനല്ല ലൈസന്‍സ് ലഭിച്ചതെന്നും ഉപയോഗിക്കേണ്ട കാര്യത്തിനല്ല ഇത് ഉപയോഗിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 20നാണ് എളവൂര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം കയറിയ ബോട്ട് അപകടത്തില്‍പ്പെടുകയും മൂന്ന് അധ്യാപകരും 15 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 18പേര്‍ മരിയ്ക്കുകയും ചെയ്തത്.












Click it and Unblock the Notifications