ബജറ്റ് നിരാശാജനകം: വി.എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: കേന്ദ്രധനമന്ത്രി പി.ചിദംബരം ബുധനാഴ്ച അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്കും വിലക്കയറ്റത്തിനും പരിഹാരം കാണാന്‍ ഈ ബജറ്റിന് കഴിയില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ വരുമാനം പൊതുവില്‍ കുറയയ്ക്കുകയും അമിതഭാരം ഏല്‍പ്പിയ്ക്കുകയും ചെയ്യുന്നതാണ് ബജറ്റ്. കാര്‍ഷിക കടം കൂടുതല്‍പേര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും പലിശ നിരക്ക് കുറച്ചിട്ടില്ല. കാര്‍ഷികോല്‍പ്പനങ്ങളുടെ ഇറക്കുമതി തടയാന്‍ നടപടികളില്ല.
ദേശീയ തലത്തില്‍ കടാശ്വാസ കമ്മിഷന്‍ രൂപീകരിയ്ക്കണമെന്ന നിര്‍ദ്ദേശം പരിഗണിച്ചില്ല-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications