Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്: രാഷ്ട്രീയ ആത്മഹത്യയെന്ന് ഐസക്

തിരുവനന്തപുരം: പുതിയ കേന്ദ്രബജറ്റ് അവതരിപ്പിച്ചതു വഴി യുപിഎ സര്‍ക്കാര്‍ രാഷ്ട്രീയ ആത്മഹത്യ നടത്തിയിരിക്കുകയാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.

ധനയാഥാസ്ഥിതികത്വത്തിന്റെ ഉത്തമനിദര്‍ശനമാണ് പുതിയ കേന്ദ്രബജറ്റും ഐസക് അഭിപ്രായപ്പെട്ടു.

പെട്രോളിന്റെ എക്സൈസ് നികുതി കുറച്ചതു വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ പര്യാപ്തമല്ല. വിലക്കയറ്റ ദിനങ്ങളില്‍ സബ്സിഡി വെട്ടിക്കുറച്ചിരിയ്ക്കുകയാണ്.

നികുതി വിഹിതത്തില്‍ 22ശതമാനം വര്‍ദ്ധനയുണ്ടാകുമെന്ന കണക്കുകൂട്ടല്‍ തയ്യാറാക്കിയ സംസ്ഥാന പദ്ധതിയെയും സംസ്ഥാന ബജറ്റിനെയും പ്രതികൂലമായി ബാധിയ്ക്കുന്നതാണ് പുതിയ ബജറ്റ്- ഐസക് ചൂണ്ടിക്കാട്ടി.

യുപിഎ സര്‍ക്കാര്‍ തന്നെ നിയോഗിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പ്രധാനനിര്‍ദ്ദേശങ്ങളൊന്നും പരിഗണിച്ചിട്ടില്ല. വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്കായി കൂടുതല്‍ പണം നീക്കവെച്ച തീരുമാനം സ്വാഗതാര്‍ഹമാണ്.

എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം കേരളത്തിന് ഇതില്‍നിന്ന് നേട്ടമുണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കുന്നതിന് പകരം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തുടങ്ങാനാണ് നിര്‍ദ്ദേശം- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+