ഘോഷയാത്രയ്ക്കിടെ ഇടഞ്ഞ ആന ഒരാളെ കൊന്നു
കൊല്ലം: ആശ്രാമം ശങ്കരകുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി ഘോഷയാത്രയ്ക്കിടെ ഇടഞ്ഞ ആന ഒരാളെ കൊന്നു.
കാവനാട് സ്വദേശി ബാബുവാണ് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ കൊല്ലപ്പെട്ടത്. സംഭവത്തിനിടെ ഭയന്നോടിയവരില്‍ നാല്പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നിലഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ഉത്സവത്തിലെ മേളസംഘത്തില്‍പ്പെട്ട ബാബുവിനെ പേരൂര്‍ ശിവരാജന്‍ എന്ന ആന തുമ്പിക്കൈകൊണ്ട് ചുഴറ്റി എറിയുകയായിരുന്നു. മൂന്നാനകളാണ് ഘോഷയാത്രയിലുണ്ടായിരുന്നത്.
ഉച്ചതിരിഞ്ഞ് അന്‍പതിലേറെ ആനകളെ പങ്കെടുപ്പിച്ച് ഗജമേള നടത്താനിരിയ്ക്കുന്നതിനിടെയാണ് സംഭവം.












Click it and Unblock the Notifications