ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പുന:സംഘടിപ്പിച്ചു
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പുന:സംഘടിപ്പച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്‍എസ്എസിനു പ്രാതിനിധ്യമില്ലാത്ത ബോര്‍ഡാണ് നിലവില്‍ വരുന്നത്.
കോഴിക്കോട് മുന്‍ മേയറായിരുന്ന തോട്ടത്തിന്‍ രവീന്ദ്രന്‍, എ. എം ഗോപാലന്‍, എം. വാസുദേവന്‍, ടി. ആര്‍ ഹരി, എന്‍. ഷാജു ശങ്കര്‍ എന്നിവരെയാണ് പുതിയ ഭരണസമിതിയിലേക്കു സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്.
നിലവിലെ സ്ഥിരാംഗങ്ങളായ സാമൂതിരി പി.കെ മാനദേവന്‍ രാജ, തന്ത്രി ചേന്നാസ് രാമന്‍നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവരും ഭരണസമിതിയില്‍ ഉണ്ടാകും.
ദേവസ്വം ഭരണസമിതിയിലേക്കുളള ഒരു ഒഴിവ് നികത്തിയിട്ടില്ല. ഈ ഒഴിവിലേക്ക് ആരെ നിയമിക്കണം എന്നതിനെചൊല്ലി ഇടതുമുന്നണിയില്‍ ധാരണയായിട്ടില്ലെന്നാണ് അറിവ്.
സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട തോട്ടത്തില്‍ രവീന്ദ്രനാണു ചെയര്‍മാന്‍ സ്ഥാനത്തിനു സാധ്യത.












Click it and Unblock the Notifications