വെള്ളാപ്പള്ളിക്കെതിരായ പരാതി സ്വീകരിച്ചു
തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാളികപ്പുറം മേല്‍ശാന്തിയില്‍ നിന്നും 45 ലക്ഷം രൂപ കോഴവാങ്ങിയന്നാരോപിച്ചുകൊണ്ടുള്ള ഹര്‍ജി ജസ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. ഇത് സംബന്ധിച്ച് കമ്മീഷന്‍ അന്വേഷണം നടത്തും.
ശബരിമല മാളികപ്പുറം മേല്‍ശാന്തി മധുസൂദനന്‍ പോറ്റിയുടെ അച്ഛന്‍ ശ്രീധരന്‍ പോറ്റി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണ പണിക്കര്‍ക്ക് എഴുതിയ കത്തിലാണ് വെള്ളാപ്പള്ളി തന്റെ മകനില്‍ നിന്നും പണം തട്ടിയെടുത്തതായി വെളിപ്പെടുത്തിയത്.
വെള്ളാപ്പള്ളി നടേശനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശ്രീകുമാറും ചേര്‍ന്ന് 45 ലക്ഷം രൂപാ തന്റെ മകനില്‍ നിന്നും തട്ടിയെടുത്തു എന്നാണ് കത്തില്‍ പരാതിപ്പെട്ടിരിക്കുന്നത്.ഈ കത്ത് നാരായണ പണിക്കര്‍ കമ്മീഷനു കൈമാറിയിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി സംബന്ധിച്ച അന്വേഷണം നടത്തുന്നതിനായാണ് ജസ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ രൂപീകരിച്ചത്. ജസ്റിസ് പരിപൂര്‍ണ്ണന്‍ ഉള്‍പ്പെടെ മൂന്നംഗങ്ങളാണ് സമിതിയില്‍ ഉള്ളത്. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കമ്മീഷനെ നിയമിച്ചത്.












Click it and Unblock the Notifications