നിത്യോപയോഗ സാധനങ്ങളുടെ വില 24% കുറഞ്ഞു: വി.എസ്
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില 24% കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമാണിതെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വി.എസ് അവകാശപ്പെട്ടു.
സഹകരണ മേഖലയില്‍ മാത്രം 3127 വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുമായി ചേര്‍ന്ന് സപ്ലൈകോയുടെ 2500 സ്റോറുകളും പ്രവര്‍ത്തിക്കുന്നു.
ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ പച്ചക്കറികള്‍ വില്‍ക്കാനായി 314 സ്റാളുകള്‍ തുറന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് സംസ്ഥാനത്ത് സാധനവിലയില്‍ വന്‍കുറവ് വന്നതെന്ന് വി.എസ് പറഞ്ഞു.
2003 മുതല്‍ കേരളത്തിനുളള ഗോതമ്പിന്റെയും പഞ്ചസാരയുടേയും ഗ്യാസിന്റെയും വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയിട്ടുണ്ടെന്നു ം വി.എസ് അറിയിച്ചു.












Click it and Unblock the Notifications