സംസ്ഥാന ബജറ്റ് മാര്‍ച്ച് 9ന്
തിരുവനന്തപുരം: 2007-----2008 വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന ബജറ്റ് മാര്‍ച്ച് ഒന്‍പതിന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിയ്ക്കുമെന്ന് നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ബുധനാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബജറ്റ് ചര്‍ച്ച 12,13,14 തിയ്യതികളില്‍ നടക്കും. മാര്‍ച്ച് രണ്ടിന് ഗവര്‍ണര്‍ ആര്‍. എല്‍ ഭാട്യ നയപ്രഖ്യാപന പ്രസംഗം നടത്തും. തുടര്‍ന്ന് 5, 6, 7 തിയ്യതികളില്‍ നന്ദിപ്രമേയ ചര്‍ച്ചയും മാര്‍ച്ച് 8ന് ഉപധനാഭ്യാര്‍ത്ഥനയും നടക്കും. മാര്‍ച്ച് 19ന് നാലുമാസത്തേയ്ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടും 20ന് ധനവിനിയോഗ ബില്ലും പാസ്സാക്കും.
തുടര്‍ന്നുള്ള എട്ടുദിവസങ്ങളില്‍ സര്‍ക്കാറിന്റെ ബില്ലുകള്‍ സഭ പരിഗണിയ്ക്കും. വിവിധ നിയമസഭാ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ ഈ സഭാസമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. 23 ഓര്‍ഡിനന്‍സുകളാണ് നയമമാക്കുന്നതിനായി സഭയുടെ മുന്നിലുള്ളത്. ഇവയില്‍ ഏതൊക്കെ പരിഗണിയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല- സ്പീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications