10 വര്‍ഷത്തിന് ശേഷം ബാപ്പയെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍
ദുബയ്: ഒരു ദശകം നീണ്ട തിരച്ചിലിനു ശേഷം സഹീദ് തന്റെ ബാപ്പയെ കണ്ടെത്തിയത് ദുബയിലെ ഒരു പോലിസ് മോര്‍ച്ചറിയില്‍! അതും കബറടക്കത്തിനു ഒരു ദിനം മുമ്പേ. ഇന്ത്യക്കാരനായ സഹീദ് ഇബ്രാഹിമിനാണ് ഈ ദാരുണ സാഹചര്യം വന്നുചേര്‍ന്നത്.
സയ്യിദിന്റെ ഉപ്പയായ മുഹമ്മദ് സക്കറിയ ആറു മാസം മുമ്പാണു മരിച്ചത്. അവകാശികളിലാത്തതിനാല്‍ ഇതു വരെ മൃതദേഹം പോലിസ് മോര്‍ച്ചറില്‍ സൂക്ഷിക്കുകയായിരുന്നു.
മാര്‍ച്ച് ഒന്നിനും മൃതദേഹമേറ്റു വാങ്ങാന്‍ ആരുമെത്തിയിലെങ്കില്‍ കബറടക്കാനായിരുന്നു പോലിസ് തീരുമാനം. ബുധനാഴ്ചസ്നേഹത്തിന്റെ താഴ് വര (വാലി ഓഫ് ലൗ) എന്ന സാമൂഹിക സംഘടന മൃതദേഹത്തെ തിരിച്ചറിയുന്നതിനായി റേഡിയോ വഴി നടത്തിയ സഹായാഭ്യര്‍ത്ഥനയാണ് സയ്യിദിന്റെ രക്ഷയ്ക്കെത്തിയത്.
സുഹൃത്തുക്കള്‍ വഴി സന്ദേശമറിഞ്ഞതിനെ തുടര്‍ന്നാണ് സയ്യിദ് പോലിസ് സ്റേഷനിലെത്തിയത്. മോര്‍ച്ചറില്‍ കിടക്കുന്നത് തന്റെ ബാപ്പയുടെ മൃതദേഹമാണെന്ന് തിരിച്ചറിവ് തന്നെ തളര്‍ത്തിയതായി സയ്യിദ് പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി ബാപ്പയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഇത്രയും കാലം ഞങ്ങള്‍ അദ്ദേഹത്തെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു-സയ്യിദ് പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷമായി സയ്യിദ് ദുബയില്‍ ജോലി ചെയ്യുന്നു. എന്നിട്ടും തന്റെ ബാപ്പയെ ജീവനോടെ കാണാന്‍ കഴിഞ്ഞില്ലലോയെന്ന് ദുഖവും സയ്യിദിനെ അലട്ടുന്നു.
വളരെ ഗുരുതരമായ നിലയില്‍ ദുബയ് ക്രീക്കില്‍ വച്ചാണ് പോലിസ് മുഹമ്മദ് സക്കറിയയെ കണ്ടെത്തിയത്. രേഖകളൊന്നും കൈവശമില്ലാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.












Click it and Unblock the Notifications