വാഷിംഗ്ടണില്‍ മലയാള ചലച്ചിത്ര പ്രദര്‍ശനം
വാഷിംഗ്ടണ്‍: കേരളത്തിന്റെ ചലച്ചിത്ര പാരമ്പര്യത്തെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആറ് മലയാളം ചിത്രങ്ങള്‍ യുഎസ് തലസ്ഥാനമായ വാഷിംഗ്ടണില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു.
സ്മിത്സോണിയന്‍ ഫ്രീര്‍ ആന്റ് സാര്‍ ഗാലറിയില്‍ മാര്‍ച്ച് 2 മുതല്‍ 18വരെയാണ് പ്രദര്‍ശനം നടക്കുക.
മാനസസരോവര്‍, വാസ്തുഹാര, പൊന്തന്‍മാട, ഓളവും തീരവും, നിര്‍മ്മാല്യം എന്നീ ചിത്രങ്ങള്‍ക്കൊപ്പം പത്മഭൂഷന്‍ ജേതാവ് കലാമണ്ഡലം രാമന്‍കുട്ടി നായരുടെ കഥകളിയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള സര്‍ക്കാര്‍, ഫിലിം ഫെസ്റിവല്‍ ഡയറക്ടറേറ്റ്, സംഗീതനാടക അക്കാദമി എന്നിവയും ഇന്ത്യന്‍ എംബസിയും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications