പ്രകാശ്സിംഗ് ബാദല്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മൊഹാലി: അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ പഞ്ചാബ് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
ഇത് നാലാമത്തെ തവണയാണ് ബാദല്‍ പഞ്ചാബ് മുഖ്യമന്ത്രിയാവുന്നത്. നാലാം തവണ പഞ്ചാബ് മുഖ്യമന്ത്രിയാവുന്ന ആദ്യത്തെയാളാണ് അദ്ദേഹം.
മൊഹാലി പിസിഎ സ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണര്‍ എസ്.എഫ്.റൊഡ്രിഗസ് ബാദലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മൂന്ന് തവണ പഞ്ചാബ് മുഖ്യമന്ത്രിയായി എന്ന റെക്കോഡ് ഗോപീചന്ദിനൊപ്പം പങ്കിടുകയായിരുന്ന ബാദല്‍ ഇതോടെ പുതിയ റെക്കോഡ് സൃഷ്ടിച്ചു. 1970-71ല്‍ 15 മാസവും 1977-80ല്‍ 32 മാസവും മുഖ്യമന്ത്രിയായ ബാദല്‍ 1997ല്‍ വീണ്ടും അധികാരത്തിലെത്തിയപ്പോഴാണ് ആദ്യമായി മുഖ്യമന്ത്രിയായി അഞ്ചു വര്‍ഷം തികച്ചത്.
അകാലിദള്‍-ബിജെപി സഖ്യത്തിന് ഭൂരിപക്ഷമുള്ള പഞ്ചാബ് നിയമസഭയില്‍ 67 സീറ്റാണ് ഭരണസഖ്യത്തിനുള്ളത്. കോണ്‍ഗ്രസിന് 44 സീറ്റുണ്ട്.












Click it and Unblock the Notifications