മൂടല്‍മഞ്ഞ്: ദില്ലിയില്‍ വിമാനങ്ങള്‍ വൈകി
ദില്ലി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് റണ്‍വേ കാണാന്‍ കാണാന്‍ കഴിയാതെ ദില്ലിയില്‍ ഒന്‍പത് മണിക്കൂറോളം വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ 12.30നും 9.30നും ഇടയിലാണ് ശക്തമായ മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടത്. നിരവധി ആഭ്യന്തര, വിദേശ വിമാനസര്‍വ്വീസുകളാണ് ഇതുമൂലം വൈകിയത്.
16 രാജ്യാന്തര സര്‍വ്വീസകളടക്കം 20 ആഭ്യന്തര വിമാനസര്‍വ്വീസുകളും തടസ്സപ്പെട്ടു. ഇവയില്‍ പലതും മറ്റിടങ്ങളിലേയ്ക്ക് തിരിച്ചുവിട്ടു.
മഴ കാരണം അന്തരീക്ഷത്തില് ഈര്‍പ്പം വര്‍ദ്ധിച്ചതുമൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് മൂടല്‍ മഞ്ഞിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയാകുമ്പോഴേയ്ക്കും മുടല്‍മഞ്ഞ് മാറുമെന്നും ശനിയാഴ്ച കാലത്തും ഇതേ കാലാവസ്ഥയുണ്ടാകാനിടയുണ്ടെന്നും കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications