Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി.സി ഖണ്ഡൂരി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബി.സി ഖണ്ഡൂരി തിരഞ്ഞെടുക്കപ്പെട്ടു. ആറു മണിക്കൂര്‍ നീണ്ടു നിന്ന മാരത്തോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമായത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള മല്‍സരത്തിനു വിരാമമായി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭഗത് സിംഗ് കോഷിയാരിയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഖണ്ഡൂരിയുടെ പ്രധാന എതിരാളി. മുഖ്യമന്ത്രി സ്ഥാനത്തേക്കു ഖണ്ഡൂരിയെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ പറഞ്ഞു.

എന്നാല്‍ 34 എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത ഖണ്ഡൂരിയെ മുഖ്യമന്ത്രിയാക്കുന്നതെന്നാണു റിപ്പോര്‍ട്ട്. കേന്ദ്ര നിരീക്ഷകരുടെ ശക്തമായ ശ്രമത്തെത്തുടര്‍ന്നാണ് കോഷിയാരിയെയും അനുയായികളെയും അനുനയിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് സൂചന.

പാര്‍ട്ടിക്കുളളില്‍ സമവായമുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഗവര്‍ണറുമായുളള കൂടിക്കാഴ്ച രണ്ടു തവണ മാറ്റി വച്ചിരുന്നു.

70 അംഗ മന്ത്രിസഭയില്‍ ബിജെപിക്കു 34 അംഗങ്ങളുണ്ട്. കേവലഭൂരിപക്ഷത്തിനു രണ്ടംഗങ്ങളുടെ പിന്തുണകൂടി വേണം. രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഗോപിനാഥ് മുണ്ടെ അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+