സംജോധായില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ച പാക്ക് പൗരന്‍ അറസ്റില്‍
അമൃത്സര്‍: ലാഹോറിലേക്കു യാത്ര തിരിച്ച സംജോധാ എക്സ്പ്രസില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്‍ അറസ്റിലായി. രേഖകളൊന്നുമില്ലാതെ യാത്ര ചെയ്യാന്‍ ശ്രമിച്ച് അംജിത് ഖാനെയാണ് റെയില്‍വെ സുരക്ഷാ സേന അറസ്റ് ചെയ്തത്.
കഴിഞ്ഞ നവംബറിലാണ് ലാഹോറിലെ മുസാഫാബാദ് സ്വദേശിയായ അംജിത് പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിലെത്തിയതെന്ന് സേനാ വക്താവ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ട്രെയിനില്‍ കയറിപ്പറ്റാന്‍ ശ്രമിക്കവേയാണ് ഇയാള്‍ പിടിയിലായത്.
അറ്റാരി റെയില്‍വെ സ്റേഷനില്‍ വച്ച് തീവണ്ടി യാത്രതിരിക്കാന്‍ തുടങ്ങവെ റെയില്‍വേ മേല്‍പാലത്തില്‍ നിന്നു പാതയിലേക്കു ചാടിയ ഇയാള്‍ സുരക്ഷാ അധികൃതരുടെ കണ്ണുവെട്ടിച്ച് തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനു മുമ്പേ ഇയാള്‍ പിടിയിലായി.
അറ്റാരിയില്‍ വച്ച് പിടിയിലായ ഇയാള്‍ സുരക്ഷാ ഭടന്‍മാരുടെ കണ്ണിലേക്ക് മണ്ണെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വീണ്ടും പിടിയിലാവുകയായിരുന്നുവെന്നു അധികൃതര്‍ പറഞ്ഞു. രണ്ട് വിസ്കി കുപ്പികള്‍, വാച്ച്, കത്തി, ടെലിഫോണ്‍ ഡയറി എന്നിവ ഇയാളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
സംജോധാ എക്സ് പ്രസിലെ കുളിമുറിയില്‍ ഒളിച്ചിരുന്നാണ് ഇന്ത്യയിലെത്തിയതെന്ന് ചോദ്യംചെയ്യവേ ഇയാള്‍ വെളിപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ഫെബ്രവരി 19നു സംജോധാ എക്സ്പ്രസിലുണ്ടായ സ്പോടനത്തെ തുടര്‍ന്ന് പോലിസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. 68 പേരാണ് അന്നു കൊല്ലപ്പെട്ടത്.












Click it and Unblock the Notifications