Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: 2007-08 വര്‍ഷത്തേക്കുളള അബ് കാരി നയത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി. ബാറുകളുടെ ലൈസന്‍സ് ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചു കൊണ്ടുളള നയമാണ് നിലവില്‍ വരുന്നത്.

ബാറുകള്‍ക്കുളള ലൈസന്‍സ് ഫീസ് 18 ലക്ഷത്തില്‍ നിന്നു 22 ലക്ഷമായി ഉയര്‍ത്തും. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറ മദ്യശാലകളുടെയും ലൈസന്‍സ് ഫീസ് 61.27 ലക്ഷത്തില്‍ നിന്നു 63 ലക്ഷമാവും. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ഫീസ് മൂന്നില്‍ നിന്നു നാലു ലക്ഷമായി ഉയര്‍ത്തും. ബ് ലൈസന്‍സ് ഫീസ് അഞ്ചില്‍ നിന്നു ആറ് ലക്ഷമാവുമെന്നു നയത്തില്‍ പറയുന്നു.

വീടുകളിലെ വിരുന്നു സല്‍ക്കാരങ്ങളില്‍ മദ്യം വിളമ്പുന്നതിനുളള ഫീസ് 10,000ത്തില്‍ നിന്നു 15,000 രൂപയാക്കും. കളളുഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 10 ശതമാനത്തോളം കൂട്ടും. ഇതു വഴി 63 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പി.കെ ഗുരുദാസന്‍ പറഞ്ഞു.

കളളില്‍ ആള്‍ക്കഹോളിന്റെ അളവ് 12 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമാക്കി കുറയ്ക്കാന്‍ നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മദ്യഷാപ്പുകളുടെ ദൂരപരിധി ഏകീകരിക്കില്ലെന്നും കളള് സഹകരണസംഘങ്ങള്‍ ഏതൊക്കെ ജില്ലകളില്‍ അനുവദിക്കണമെന്നു തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

അബ്കാരി കുറ്റങ്ങള്‍ മേജര്‍-മൈനര്‍ എന്നിങ്ങനെ തരം തിരിച്ച് കോമ്പൗണ്ടിംഗ് ഏര്‍പ്പെടുത്തും. സ്പിരിറ്റ് 25 ലിറ്റര്‍, കോട 100 ലിറ്റര്‍, വിദേശമദ്യം 50 ലിറ്റര്‍ എന്നിവയ്ക്കു മുകളില്‍ പിടികൂടിയാല്‍ മേജര്‍ കേസായും അല്ലാത്തവ മൈനര്‍ കേസായും പരിഗണിക്കും.

മൈനര്‍ കേസുകളില്‍ പെടുന്നവരില്‍ നിന്നു 10,000 രൂപ പിഴ ഈടാക്കും. വ്യാജമദ്യത്തെ കുറിച്ച് എക്സൈസിന് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ മുതല്‍ ആനുപാതികമായി പാരിതോഷികം നല്‍കും. 10,000ത്തിലധികം പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ് പിരിറ്റിന്റെ വിലയുടെ 25% നല്‍കും.ഇതിനു പുറമെ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ 25% വില്‍പന വിലയും ഇവര്‍ക്ക് ലഭിക്കും.

നിലവിലെ ബാറുകള്‍ കൈമാറുമ്പോള്‍ ത്രീസ്റാര്‍ സൗകര്യവും പുന:സംഘടിപ്പിക്കുമ്പോള്‍ ടു സ്റാര്‍ സൗകര്യവും നിര്‍ബന്ധമാക്കും. എക് സൈസ് ഡ്യൂട്ടിയും ഡിസ്റിലറി ലൈസന്‍സ് ഫീയും വര്‍ദ്ധിപ്പിക്കും. അബ്കാരി നിയമങ്ങള്‍ പരിഷ്കരിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

അഞ്ചോ ഏഴോ ഷാപ്പുകളടങ്ങുന്ന ഗ്രൂപ്പുകളാക്കിയാണ് ഇനി ലൈസന്‍സികളെയും തൊഴിലാളി സംഘടനകളെയും ഏല്‍പ്പിക്കുക. ബാക്കിയുണ്ടെങ്കില്‍ അവ റേഞ്ച്- താലൂക്ക് അടിസ്ഥാനത്തില്‍ കൈമാറും. ഷാപ്പുകള്‍ നടത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നയത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+