എഡിബി കരാറിനു മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ എഡിബി കരാര്‍ ഔദ്യോഗികമായി അംഗീകരിച്ചു. വെളളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
വായ്പ വാങ്ങാന്‍ ഇടതുമുന്നണി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ചത്തെ പതിവു മന്ത്രിസഭാ യോഗത്തില്‍ എഡിബി വായ്പ സംബന്ധിച്ച ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ എഡിബി വായ്പയെ എതിര്‍ത്ത ഇടതുമുന്നണി ഇപ്പോള്‍ അത് സ്വീകരിക്കുന്നതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതെല്ലാം മറികടന്നാണ് വായ്പ വാങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications