Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി വായ്പയ്ക്കെതിരെ 7ന് സിപിഐ-എംഎല്‍ ഹര്‍ത്താല്‍

മലപ്പുറം: നഗരവികസന പദ്ധതി നടത്തിപ്പിനായി ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നും വായ്പ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 7 ബുധനാഴ്ച സംസ്ഥാനത്ത് ജനകീയ ഹര്‍ത്താല്‍ ആചരിയ്ക്കാന്‍ സിപിഐ-എംഎല്‍ ആഹ്വാനം നല്‍കി.

രാത്രി 12മുതല്‍ വൈകീട്ട് ആറ് വരെ 18 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കാനാണ് തീരുമാനിച്ചതെന്ന് സിപിഐ-എംഎല്‍ കേന്ദ്ര സെക്രട്ടറി കെ.എന്‍ രാമചന്ദ്രന്‍ അറിയിച്ചു.

സംസ്ഥാനം കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട ഭരണമാണ് ഇപ്പോഴത്തേത്. സിപിഎം ബൂര്‍ഷ്വാ പാര്‍ട്ടിയായി മാറി.

എഡിബി വായ്പ വാങ്ങുക വഴി 200 കോടി രൂപയുടെ കമ്മിഷന്‍ കൈപ്പറ്റുക എന്നതാണ് സിപിഎം നേതാക്കളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ലക്ഷ്യം- രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+