ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാമുഖ്യം നല്‍കും: ഗവര്‍ണര്‍
തിരുവനന്തപുരം: പന്ത്രണ്ടാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഗവര്‍ണര്‍ ആര്‍. എല്‍ ഭാട്ടിയയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു.
ഇതോടെ ഇരുപത് ദിവസം നീളുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കമായി. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുകയെന്നതാണ് സര്‍ക്കാറിന്റെ അടിയന്തര ലക്ഷ്യമെന്നും അതിന് പ്രാമുഖ്യം നല്‍കുന്നതായിരിക്കും ബജറ്റെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാറിന്റെ നയങ്ങള്‍ പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്കരിച്ചെന്നും കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ കേരളത്തിന് ഗുണകരമല്ലെന്നും പ്രസംഗത്തില്‍ ആരോപണമുണ്ട്.
ഗവര്‍ണറുടെ പ്രസംഗത്തിലെ മറ്റു പ്രഖ്യാപനങ്ങള്‍.
- 2007 ഹരിത വര്‍ഷമായി പ്രഖ്യാപിയ്ക്കും
- ഭരണ സുതാര്യത ഉറപ്പുവരുത്തും
- കര്‍ഷക ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിയ്ക്കും
- കര്‍ഷകര്‍ക്ക് കിസാന്‍സ്കീമും ക്രെഡിറ്റ് കാര്‍ഡും നല്‍കും
- വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് സഹായം നല്‍കും
- മുങ്ങിയ വിജിലന്‍സ് കേസുകള്‍ വീണ്ടും അന്വേഷിയ്ക്കും
- ഉച്ചഭക്ഷണ വിതരണം പ്ലസ് ടു തലത്തിലേയ്ക്കും വ്യാപിപ്പിയ്ക്കും
- അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിയ്ക്കും
- പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കും
- സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം ചെറുക്കും
- 11ാം പദ്ധതി സംസ്ഥാനത്തിനു പ്രയോജനകരമാക്കും
- അഴിമതി ചെറുക്കും
- പൊതു മേഖലയെ ശക്തിപ്പെടുത്തും
- വിപണിയിലെ ഇടപെടല്‍ ശക്തമാക്കും
- വിഴിഞ്ഞം തുറമുഖം റീ ടെണ്ടര്‍ ചെയ്യും
- ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്യും
- 50 വര്‍ഷം പഴക്കമുള്ള സ്കൂളുകള്‍ക്കായി പ്രത്യേക പദ്ധതി
- ജനകീയ ആരോഗ്യ നയം രൂപീകരിക്കും
- പാവപ്പെട്ട വനിതകളുടെ വിവാഹത്തിന് സഹായം
- ഹൗസിങ് ബോര്‍ഡിന് പുതിയ വായ്പാ പദ്ധതി
- നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും
- ഹോമിയോ ആശുപത്രികള്‍ തുടങ്ങും
- കോഴിക്കോട് നോളജ് പാര്‍ക്ക് സ്ഥാപിക്കും
- കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയാക്കും
- മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി
- തുറമുഖ വികസനത്തിന് സ്വകാര്യ പങ്കാളിത്തം
- എ.പി.എല്‍, ബി.പി.എല്‍ പരാതികള്‍ പരിഹരിക്കും
- കുറ്റാന്വേഷണവും ക്രമസമാധാനവും രണ്ടാക്കും
- പത്തനം തിട്ടയില്‍ പുതിയ സെന്‍ട്രല്‍ ജയില്‍
- 2010ല്‍ എല്ലാവര്‍ക്കും വീട്
- ജനകീയ ആരോഗ്യ നയം രൂപീകരിക്കും
- പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിയ്ക്കും ഇടതുമുന്നണി സര്‍ക്കാറിന്റെ ഒന്‍പതുമാസക്കാലത്തെ പ്രവര്‍ത്തനങ്ങളെ അളക്കുന്നതാണ് ബജറ്റ് സമ്മേളനം. മാര്‍ച്ച് ഒന്‍പതിനാണ് ബജറ്റ് അവതരണം നടക്കുക. ഇരുപത്തിമൂന്നോളം ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ സഭയ്ക്കുമുമ്പാകെയുണ്ട്. പതിവിന് വിപരീതമായി വിവിധ നിയമസഭാ സമതികളുടെ റിപ്പോര്‍ട്ടുകളും ഇത്തവണ ചര്‍ച്ചയ്ക്കെടുക്കുന്നുണ്ട്.
എഡിബി പ്രശ്നം, മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയ്ക്കെതിരായ കോടതിയലക്ഷ്യകേസ്, ദേവസ്വം ഓര്‍ഡിനന്‍സ്, സ്മാര്‍ട് സിറ്റി പദ്ധതി, വിലക്കയറ്റം, കര്‍ഷക ആത്മഹത്യ, എസ്എസ്എല്‍സി മാതൃകാ പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ച തുടങ്ങി വിവിധ വിഷയങ്ങള്‍ സഭാസമ്മേളനത്തെ ശബ്ദമുഖരിതമാക്കാനിടയുണ്ട്.












Click it and Unblock the Notifications