നയപ്രഖ്യാപനം ബാധ്യത നിറവേറ്റല്‍ മാത്രം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഭരണഘടനാ പരമായ ഒരു ബാധ്യത നിറവേറ്റല്‍ മാത്രമായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രംസഗമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
ഇത് വെറും ഒരു ആവര്‍ത്തനം മാത്രമാണ്. സര്‍ക്കാര്‍ തന്നെ നയപ്രഖ്യാപന പ്രസംഗത്തെ കാര്യമായെടുക്കുന്നില്ല. ഇത് സര്‍ക്കാറിന്റെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. ഇതില്‍ വ്യക്തമായ ഒരു നയവുമില്ല.
കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനത്തിലെ പദ്ധതികളില്‍ പലതും നടപ്പാക്കാതിരുന്നത് ഇതിന് തെളിവാണ്. നയപ്രഖ്യാപനത്തിലെ പല നിര്‍ദ്ദേശങ്ങളും കേരളത്തിന് ദോഷകരമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
പൂട്ടിയ കള്ളുഷാപ്പുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം കേരളത്തെ ചാരായത്തില്‍ മുക്കാന്‍ മാത്രമേ ഉപകരിയ്ക്കുകയുള്ളുവന്ന് ഇത് പിന്‍വലിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications