സംസ്ഥാനത്ത് ശമ്പള വിതരണം മാത്രമേ നടക്കുന്നുള്ളു: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ശമ്പളവിതരണമല്ലാതെ മറ്റൊരു പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നതായി ജനങ്ങള്‍ക്ക് ഇതേവരെ ബോധ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
എന്തിനേയും കണ്ണടച്ച് എതിര്‍ക്കുകെയന്നതല്ല യുഡിഎഫ് നയം. പ്രതിപക്ഷത്തിന് പ്രതിബദ്ധത ജനങ്ങളോടാണ്. യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ യോജിയ്ക്കണം- അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മുന്നണി രാഷ്ട്രീയം കേരളത്തിന്റെ വികസനത്തിന് തടസ്സമായിട്ടില്ല. ഈ രീതി അടുത്തകാലത്തൊന്നും കേരളത്തില്‍ അപ്രസക്തമാകാനും പോകുന്നില്ല. എന്നാല്‍ വികസനത്തിന് വേണ്ടി കൂട്ടായ്മ രൂപപ്പെടുത്താന്‍ മുന്നണികള്‍ തയ്യാറാകണം. ഇതില്‍ മുന്നണികളെ നയിക്കുന്ന കക്ഷികളാണ് മുന്‍കയ്യെടുക്കേണ്ടത്- അദ്ദേഹം അഭിപ്രായപ്പെട്ടു.
അരനൂറ്റാണ്ട് മുമ്പ് കേരളം പലരംഗങ്ങളിലും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. എന്നാല്‍ ചില കാര്യങ്ങിലെങ്കിലും ഇപ്പോള്‍ പിന്നോട്ട് പോവുകയാണ്. ലോകവും രാജ്യം തന്നെയും മാറുമ്പോള്‍ അതിനൊത്തു മാറാന്‍ നാം വിസമ്മതിച്ചു. അതിന്റെ ഫലമാണ് വികസന മുരടിപ്പ്. എന്തിനും വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതും ഇതിന് കാരണമാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന കേസരി സ്മാരക ട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications