Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉയിര്‍പ്: കര്‍ഷക ആത്മഹത്യയ്ക്കെതിരെ സാംസ്കാരിക കൂട്ടായ്മ

തിരുവനന്തപുരം: കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിയ്ക്കുന്നതിനുമായി ഉയര്‍പ്പ് എന്ന പേരില്‍ വയനാട് ജില്ലയില്‍ സാംസ്കാരിക കൂട്ടായ്മ ആരംഭിയ്ക്കുന്നതായി സാസ്കാരിക മന്ത്രി എം.എ ബേബി അറിയിച്ചു.

മാര്‍ച്ച് 3ന് ശനിയാഴ്ച വൈകീട്ട് നാലുമണിയ്ക്ക് സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.

വിവിധ സാംസ്കാരിക സംഘടനകള്‍ ചേര്‍ന്നാണ് കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നത്. ഇത്തരത്തിലൊരു കൂട്ടായ്മ കേരളത്തില്‍ ഇതാദ്യമാണെന്നും പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം രൂപപ്പെടുത്തി കര്‍ഷകരില്‍ ആത്മഹത്യയ്ക്കെതിരെ ബോധവല്‍ക്കരണം നടത്തുകയുമാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനലക്ഷ്യമെന്നും ബേബി വ്യക്തമാക്കി.

ഇതിനായി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ചുള്ളസെമിനാറുകളും ഡോക്യുമെന്ററി പ്രദര്‍ശനങ്ങളും സംഘടിപ്പിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.പി രാജേന്ദ്രന്‍, മുല്ലക്കര രത്നാകരന്‍, ചലച്ചിത്ര നടന്‍ മുരളി , എം.പി വീരേന്ദ്രകുമാര്‍ എം.പി, എന്നിവര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+