Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യക്കടലാസ് ചോര്‍ച്ച വ്യാപകമെന്ന് ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം : എസ്എസ്എല്‍സി മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച വ്യാപകമെന്ന് ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട്. എട്ടു തലങ്ങളില്‍ നിന്നെങ്കിലും ചോദ്യക്കടലാസ് ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചോര്‍ച്ചയുടെ ശരിയായ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.

സിഡി വിതരണ ഘട്ടം, പകര്‍പ്പെടുത്ത വേള, അച്ചടിച്ച പ്രസുകള്‍, ചോദ്യക്കടലാസ് പാക്കറ്റിലാക്കിയ അധ്യാപക സംഘടനാ ഓഫീസുകള്‍, സ്കൂളുകളിലേക്കു വിതരണം ചെയ്ത ഘട്ടം, സ്കൂളുകളില്‍ സൂക്ഷിച്ച സ്ഥലം എന്നിവയില്‍ എവിടെ നിന്നു വേണമെങ്കിലും ചോര്‍ച്ച നടന്നിരിക്കാം. അതിനാല്‍ കൃത്യ ഉറവിടം പൂര്‍ണമായും വ്യക്തമല്ല എന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.

അതു വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. കൊച്ചി പോലിസ് കമ്മിഷണറായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഭാവിയില്‍ ചോര്‍ച്ച ഒഴിവാക്കാന്‍ പരീക്ഷാ നടത്തിപ്പ് മുഴുവനായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നതുള്‍പ്പെടെ മൂന്നു നിര്‍ദേശങ്ങളും ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തുവെന്നാണ് അറിവ്.

സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ പരീക്ഷാ ഭവന്‍ വഴി മാതൃകാ പരീക്ഷ നടത്തുകയെന്നതാണ് ആദ്യത്തേത്ത്. പരീക്ഷാ ദിവസം രണ്ടു മണിക്കൂര്‍ മുന്‍പു ചോദ്യക്കടലാസ് എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും ഇ-മെയിലായി നല്‍കുക. അതതു സ്കൂള്‍ അധികതര്‍ ഫോട്ടോ കോപ്പിയെടുത്തു വിദ്യാര്‍ഥികള്‍ക്കു നല്‍കണം.

പരീക്ഷ കഴിഞ്ഞാലുടന്‍ ഉത്തരപ്പട്ടിക ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് അപ്പോള്‍ തന്നെ അത് വിലയിരുത്താം. ഇത് പരീക്ഷാ നടത്തിപ്പിന്റെ ചെലവു കുറയ്ക്കാന്‍ സഹായകമാവും. വേണമെങ്കില്‍ ഈ സംവിധാനം വഴി ഒന്നിലേറെ മാതൃകാ പരീക്ഷകള്‍ നടത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപക-സര്‍വ്വീസ് സംഘടനകളെ ചോദ്യം തയാറാക്കല്‍ ഉള്‍പ്പെടെ പൂര്‍ണമായി പരീക്ഷാ നടത്തിപ്പ് ഏല്‍പ്പിക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരു ശുപാര്‍ശ. മുന്‍ വര്‍ഷങ്ങളില്‍ അധ്യാപക സംഘടനകള്‍ തന്നെയാണ് ചോദ്യം തയാറാക്കിയിരുന്നത്.

അപ്പോള്‍ നിലവാരമുളള ചോദ്യം തയാറാക്കി അവര്‍ സ്കൂളുകളില്‍ എത്തിച്ചിരുന്നു. ചോദ്യചോര്‍ച്ചയും ഇല്ലായിരുന്നുവെന്ന് പല സ്കൂള്‍ അധികൃതരും അനേഷ്വണ സംഘത്തോടു പറഞ്ഞായി റിപ്പോര്‍ട്ടിലുണ്ട്.

നിലവിലെ സംവിധാനം തുടരുകയാണെങ്കില്‍ അതു കുറ്റമറ്റതാക്കാനുളള ശുപാര്‍ശയാണു മൂന്നാമത്തേത്. ചോദ്യം അടങ്ങിയ സിഡി നേരത്തെ സംഘടനകളെ ഏല്‍പ്പിക്കുക, പ്രസില്‍ തന്നെ സുരക്ഷിതമായി പായ്ക്ക് ചെയ്യുക, അംഗീകൃത കൊരിയര്‍ സംവിധാനം വഴി വിതരണം ചെയ്യുക തുടങ്ങിയവയാണു നിര്‍ദേശങ്ങള്‍.

ഇക്കഴിഞ്ഞ മാതൃകാ പരീക്ഷയുടെ രണ്ടു വിഷയങ്ങളുടെ ചോദ്യക്കടലാസും ഒരു വിഷയത്തിന്റെ ഉത്തരപ്പട്ടികയുമാണ് ചോര്‍ന്നത്. 60ഓളം പ്രസുകളിലാണ് ചോദ്യക്കടലാസ് അച്ചടി നടന്നത്. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ ഏഴു സംഘടനകളെയാണ് അച്ചടി ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ചോദ്യം തയാറാക്കി സിഡിയില്‍ നല്‍കിയതു സര്‍ക്കാര്‍ തന്നെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+