Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപഗ്രഹ നഗരം സ്ഥാപിയ്ക്കാന്‍ മലേഷ്യന്‍ കമ്പനി

കോഴിക്കോട്: ആധുനിക സൗകര്യങ്ങളോടുകൂടിയ ഉപഗ്രഹ നഗരം(സാറ്റലൈറ്റ് സിറ്റി) സ്ഥാപിയ്ക്കുന്നതിനായി മലേഷ്യന്‍ കമ്പനി മലബാര്‍ മേഖലയില്‍ സ്ഥലമന്വേഷിയ്ക്കുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപപ്രദേശങ്ങളിലെവിടെയെങ്കിലും 250 ഏക്കര്‍ ഭൂമിയാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇതിനായി സ്ഥലം കണ്ടെത്താന്‍ വ്യവസായ വകുപ്പ് സന്നദ്ധമാണെന്ന് മന്ത്രി എളമരം കരീം അറിയിച്ചിട്ടുണ്ട്.

ഐടി കേന്ദ്രം, ബയോ ടെക്നോളജി കേന്ദ്രം, ഇലക്ട്രോണിക് പാര്‍ക്കുകള്‍, വ്യവസായ,വാണിജ്യ കേന്ദ്രങ്ങള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങല്‍, മെഡിക്കല്‍ കോളജ്, വിനോദ,വിശ്രമ കേന്ദ്രങ്ങള്‍, പാര്‍പ്പിട സമുച്ചയം എന്നിവയാണ് ഉപഗ്രഹ നഗര പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന.

വ്യവസായ കേന്ദ്രം സ്ഥാപിയ്ക്കുന്നതിനായി മലപ്പുറം ജില്ലയിലെ പാണക്കാട്ടും കോഴിക്കോട് ജില്ലയിലെ കിനാലൂരും പാലക്കാട് ജില്ലയിലും കണ്ടെത്തിയ സ്ഥലങ്ങളാണ് മലേഷ്യന്‍ കമ്പനിയ്ക്ക് കാണിച്ചുകൊടുക്കുക. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുന്നതിനായി കമ്പനി പ്രതിനിധികള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോഴിക്കോട്ടെത്തും. കിന്‍ഫ്രയാണ് പ്രതിനിധികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+