ശീതികരിച്ച ഇളനീര്‍ വിപണിയിലെത്തുന്നു
കോഴിക്കോട്: ശീതികരിച്ച ഇളനീര്‍ വിപണിയിലെത്തുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്താണ് സംസ്കരിച്ച ഇളനീര്‍ വിപണിയിലെത്തിക്കുന്നത്. ശനിയാഴ്ച മുതല്‍ ഇളനീര്‍ വിപണിയില്‍ ലഭ്യമാവും.
ഇളനീര്‍ പുറന്തോട് ചെത്തി പ്ലാസ്റിക് കവറില്‍ പൊതിഞ്ഞ് ശീതീകരിച്ചാണ് വിപണിയില്‍ ലഭ്യമാവുക. ഒരു ഇളനീരിന് 12 രൂപയാണ് വില. ഇങ്ങനെ 5000 ഇളനീര്‍ വിപണിയിലെത്തിക്കും.
45 ദിവസം വരെ ഇത് കേട് കൂടാതെ ഇരിക്കും. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇളനീര്‍ സംസ്കരിച്ച് വിപണിയിലെത്തിക്കുന്നത്.












Click it and Unblock the Notifications