Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിമ്പിക്സിനു മുന്നോടിയായി ചൈനയില്‍ യാചകരെ നിരോധിയ്ക്കുന്നു

ബീജിംഗ്: 2008 ലെ ഒളിംപിക്സിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അഥിതികളെ സ്വീകരിയ്ക്കുന്നതിനായി ചൈന മുഖം മിനുക്കുന്നു. നഗരത്തെ ഒരുക്കുന്നതിന്റെ ഭാഗമായി ചൈനയുടെ തലസ്ഥാന നഗരമായ ബീജിംഗില്‍ യാചകരെയും തെരുവു വില്‍പ്പനക്കാരെയും നിരോധിയ്ക്കാന്‍ തീരുമാനിച്ചു.

ഇവരെക്കൂടാതെ പരസ്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നുണ്ട്. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുനിസിപ്പല്‍സ് ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി ആന്റ് കോമേഴ്സിന്റെയും പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ യജ്ഞം നടക്കുന്നത്. നഗരത്തിന്റെ മുഖഛായ മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയ സൗകര്യങ്ങള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയ്ക്ക് തയ്യാറായതെന്ന് 2008ലെ പ്രകൃതി സൗഹൃദ ഒളിംപിക്സിനുവേണ്ടിയുള്ള ഓഫീസ് വ്യക്തമാക്കി.

യാചന, തെരുവു വില്‍പ്പന, പരസ്യങ്ങള്‍ സ്ഥാപിയ്ക്കല്‍ എന്നിവയെക്കൂടാതെ ലൈസന്‍സുകളില്ലാത്ത ടാക്സികളെയും നഗരത്തില്‍ നിരോധിയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനായി വികലാംഗര്‍, പാര്‍പ്പിട രഹിതര്‍ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി ബീജിംഗ് സിവില്‍ അഫയേര്‍സ് ബ്യൂറോ പദ്ധതി തയ്യാറാക്കുന്നുണ്ട്.

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി മദ്യപിച്ച് വണ്ടിയോടിയ്ക്കല്‍, ലൈസന്‍സില്ലാതെ വണ്ടിയോടിയ്ക്കല്‍, നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാത്ത വാഹനങ്ങല്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കും. കൂടാതെ പുറം രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ സൗകര്യത്തിനായി റോഡ് സിലുകലും ഹോട്ടലുകളിലെ വിഭവ വിവരപ്പട്ടികയുമെല്ലാം ഇംഗ്ലീഷിലേയ്ക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+