ആര്‍മി ഓഫീസര്‍മാര്‍ക്കായി ഐഐഎമ്മില്‍ കോഴ്സ്
ബാംഗ്ലൂര്‍: കോര്‍പ്പറേറ്റ് രംഗത്ത് പ്രവര്‍ത്തിയ്ക്കാന്‍ താല്പര്യമുള്ള സൈനികോദ്യോഗസ്ഥര്‍ക്കായി ബാംഗ്ലൂര്‍ ഐഐഎമ്മില്‍ ഹ്രസ്വകാല പഠനം.
സൈനിക സേവനം കഴിഞ്ഞെത്തുന്ന ഉദ്യോഗസ്ഥരില്‍ കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കാനിഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി പ്രത്യേക രീതിയില്‍ സംവിധാനം ചെയ്തതാണ് ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സ്. ബിസിനസ് സിദ്ധാന്തങ്ങളും അവയുടെ പ്രായോഗിക പഠനവും ഉള്‍പ്പെടുന്നതാണ് പഠനരീതി.
കോഴ്സിനെപ്പറ്റി ഐഐഎമ്മിലെ പ്രൊഫസര്‍ വിഷ്ണുപ്രസാദ് നാഗദേവര പറയുന്നു-ഇത്തരം ഒരു കോഴ്സ് തുടങ്ങുമ്പോള്‍ ഞാന്‍ പഠിപ്പിയ്ക്കുന്നതുപൊലൊരു വിഷയം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ അത്തരം ഒരു സംശയത്തെ അസ്ഥാനത്താക്കിക്കൊണ്ട് കാര്യങ്ങള്‍ എല്ലാവരും പെട്ടെന്ന് ഗ്രഹിയ്ക്കുകയാണുണ്ട്. എന്നെ സംബന്ധിച്ച് ഇത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്.
സൈനിക സേവനം കഴിഞ്ഞവര്‍ കോര്‍പ്പറേറ്റ് രംഗത്തേയ്ക്ക് കടന്നുവരുന്നത് പുതിയകാര്യമല്ല. എന്നാല്‍ ഇത്തരം ഒരു പഠനം അവര്‍ക്ക് തങ്ങളുടെ ജോലി എളുപ്പമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങള്‍ തിരഞ്ഞെടുത്ത രംഗത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അതിന്റെ സാധ്യതകള്‍ കണ്ടെത്താനും ഈ കോഴ്സ് വളരെ സഹായകമാണെന്ന് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളായ സൈനികോദ്യോകസ്ഥരും പറയുന്നു. ഐഐഎമ്മിന്റെ ബാംഗ്ലൂര്‍ കേന്ദ്രത്തെക്കൂടാതെ മറ്റു കേന്ദ്രങ്ങളിലും സൈനികര്‍ക്കായി ഇത്തരം കോഴ്സുകള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications