കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വത്റോച്ചി പ്രശ്നം: അഭിഭാഷക പാനല്‍ രൂപീകരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ക്വത്റോച്ചി പ്രശ്നത്തില്‍ നടപടികള്‍ ഇന്ത്യയ്ക്കനുകൂലമാക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രത്യേക അഭിഭാഷക പാനല്‍ രൂപീകരിച്ചു.

ക്വത്റോച്ചിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ അര്‍ജന്റീനയില്‍ പുരോഗമിയ്ക്കുകയാണ്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ അര്‍ജന്റീനയ്ക്ക് കൈമാറിയ രേഖകള്‍ അവിടെ പരിശോധിച്ചുവരികയാണ്.

വെള്ളിയാഴ്ച സിബിഐ ഉദ്യോഗസ്ഥര്‍ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെത്തിയാണ് രേഖകള്‍ കൈമാറിയത്.

അര്‍ജന്റീന ഇന്ത്യയുടെ അപേക്ഷ ഗൗരവമായി പരിഗണിയ്ക്കുമെന്നും കുറ്റവാളികളെ വിട്ടുകൊടുക്കാനുള്ള വ്യവസ്ഥയില്ലെങ്കിലും ക്വത്റോച്ചി പ്രശ്നത്തില്‍ അര്‍ജന്റീന ഇന്ത്യയ്ക്കനുകൂലമായ നിലപാട് സ്വീകരിയ്ക്കുമെന്നാണ് കരുതുന്നതെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X