കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തവണ തലാഖ് പറഞ്ഞാല്‍ വിവാഹമോചനമാകില്ല

  • By Staff
Google Oneindia Malayalam News

മുസാഫര്‍നഗര്‍: ഒരു തവണ തലാഖെന്നു പറഞ്ഞാല്‍ വിവാഹമോചനമാകില്ലെന്ന് ഒരു ശരീഅത്ത് കോടതി വിധിച്ചു.

ഭാര്യയെ തലാഖ് ചൊല്ലി വിവാഹമോചനം ചെയ്യുമെന്ന് താക്കീത് ചെയ്ത അഭിഭാഷകനായ മാറുഫ് അലി എന്നയാളുടെ കാര്യത്തിലാണ് ശരീഅത്ത് കോടതിയുടെ ഇങ്ങനെയൊരു വിധിയുണ്ടായത്.

തന്റെ സഹോദരിയുടെ വീട്ടില്‍ പോയാല്‍ ഭര്‍ത്താവ് തലാഖ് ചൊല്ലുമെന്ന് പറഞ്ഞതിലൂടെ ബന്ധം വേര്‍പ്പെടുത്തിയെന്ന് കാണിച്ച് ധറുലുലൂമിന് മുന്നില്‍ ഭാര്യ വഖീല ബീഗം അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബീഗം സഹോദരിയുടെ വീട്ടിലേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ല. ഇസ്ലാമിക് സെമിനാരി വിവാഹമോചനം ശരിവച്ച് ഫത്വ പുറപ്പെടുവുക്കികയും ചെയ്തു.

എന്നാല്‍ തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്ന് മാറുഫ് അലി ബോധിപ്പിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിധിക്ക് ശരീഅത്ത് കോടതിക്ക് വിട്ടു.

മൗലാന ഇമ്രാന്‍ ഉള്‍പ്പെട്ട ശരീഅത്ത് കോടതി വിവാഹമോചനം നടന്നിട്ടില്ലെന്നും വഖീലക്ക് ഭര്‍ത്താവിന്റെയടുത്തേക്ക് മടങ്ങാമെന്നും വിധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X