അമിതാഭിനും പ്രിയങ്ക ചോപ്രയ്ക്കും സ്റാമ്പ് ഡ്യൂട്ടി നോട്ടീസ്
മുംബൈ: 168 ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മുംബൈ സ്റാംപ് ഡ്യൂട്ടി ഓഫീസില്‍ നിന്ന് നോട്ടീസ് അയച്ചു.
അമിതാഭ് ബച്ചന്‍, കരീനാ കപൂര്‍, പ്രിയങ്ക ചോപ്ര, പരേഷ് റാവല്‍, അക്ഷയ് കുമാര്‍, ജാക്കി ഷ്രോഫ്, ലാറ ദത്ത തുടങ്ങിയ പ്രശസ്ത താരങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
സംവിധായകരും നടന്‍മാരും മറ്റ് സിനിമാ പ്രവര്‍ത്തകരും ഏര്‍പ്പെടുന്ന കരാറുകള്‍ക്ക് സ്റാംപ് ഡ്യൂട്ടി അടയ്ക്കാത്തതിനാണ് നോട്ടീസ്.
ജനുവരി പകുതിയോടെ ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും മിക്കവരും മറുപടി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അക്ഷയ് ഖന്ന, റീമാ സെന്‍ തുടങ്ങിയ ചുരുക്കം ചിലര്‍ മാത്രമേ നോട്ടീസിനു മറുപടി നല്‍കിയിട്ടുളളൂ.












Click it and Unblock the Notifications