എഡിബി: അഭിപ്രായഭിന്നത ഉണ്ടായില്ലെന്ന് വി.എസ്
തിരുവനന്തപുരം: എഡിബി വായ്പ വാങ്ങുന്ന വിഷയം സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായഭിന്നത ഉണ്ടായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍. ഒറ്റവരിയുളള വാര്‍ത്താക്കുറിപ്പിലാണ് വി. എസ് ഇക്കാര്യമറിയിച്ചത്.
ഇതിനിടെ എഡിബി വായ്പ എടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെത് ഏകകണ്ഠമായ തീരുമാനമായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറഞ്ഞു. എംഇഎസ് കോളജില്‍ എക്സലന്‍സ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
യോഗത്തില്‍ മുഖ്യമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല. എഡിബി വിഷയം ഇടതുമുന്നണി മുന്‍പ് ചര്‍ച്ച ചെയ്തതാണ്. വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തോന്നിയപോലെ വ്യാഖ്യാനിക്കുകയാണെന്നും ബേബി പറഞ്ഞു.












Click it and Unblock the Notifications