Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റുകാല്‍ ദേവിക്ക് ആയിരങ്ങള്‍ പൊങ്കാലയിട്ടു

തിരുവനന്തപുരം: ആറ്റുകാല്‍ ദേവിക്ക് ആയിരങ്ങള്‍ പൊങ്കാലയിട്ടു. വെള്ളിയാഴ്ചത്തെ പൊങ്കാലയിടലിന് എത്തിയ ആയിരക്കണക്കിന് സ്ത്രീകള്‍ ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിന്റെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ റോഡരികിലും ഊടുവഴികളിലുമായാണ് പൊങ്കാലയിട്ടത്.

രാവിലെ 10.4നാണ് പൊങ്കാലയടുപ്പില്‍ തീപകരാനുള്ള അറിയിപ്പ് ഉണ്ടായത്. ക്ഷേത്രമേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്ന് ശ്രീകോവിലിന് മുന്നില്‍ ഒരുക്കിയ പണ്ടാര അടുപ്പില്‍ തീപകര്‍ന്നതിന് ശേഷമാണ് ഭക്തജനങ്ങള്‍ അടുപ്പില്‍ തീകത്തിച്ചുതുടങ്ങിയത്.

ഉച്ചപൂജയ്ക്ക് ശേഷം 2.45ന് തീര്‍ത്ഥം കൊണ്ട് മേല്‍ശാന്തി തിടപ്പള്ളികളിലെ പൊങ്കാല നിവേദിച്ചു. തുടര്‍ന്ന് പണ്ടാരയടുപ്പുകളിലും നിവേദ്യം നടന്നു. അതേസമയത്തുതന്നെ മുന്നൂറോളം ശാന്തിക്കാര്‍ നഗരത്തിലങ്ങോളമിങ്ങോളമുള്ള പൊങ്കാലക്കലങ്ങള്‍ തീര്‍ത്ഥം കൊണ്ട് നിവേദിച്ച് ദേവിയ്ക്ക് സമര്‍പ്പിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2006ല്‍ 15 ലക്ഷം പേരാണ് ആറ്റുകാല്‍ക്ഷേത്രത്തില്‍ പൊങ്കാലയിട്ടത്. ഇതോടെ 10 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കെടുത്ത ഉത്സവം എന്നനിലയ്ക്ക് ഇത് ഗിന്നസ് ബുക്കിലും സ്ഥാനം പിടിയ്ക്കുകയായിരുന്നു. ഇത്തവണ 25 ലക്ഷം പേരെങ്കിലും പൊങ്കാലയിടാനെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

പൊങ്കാലയിടലിനോട് അനുബന്ധിച്ച് മുന്‍കരുതലെന്ന നിലയില്‍ മൂവായിരക്കണക്കിന് പൊലീസുകാരെയും അിശമനാസേനാംഗങ്ങളെയും വിന്യസിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+