Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിലാല്‍ യാത്രാരേഖകള്‍ ഹാജരാക്കണം: കോടതി

മലപ്പുറം: പാസ്പോര്‍ട്ട് കോടതിയിലിരിക്കെ വിദേശയാത്ര നടത്തിയ കൈക്കൂലിക്കേസ് പ്രതി ഹിലാല്‍ മുഹമ്മദിനോട് പാസ്പോര്‍ട്ടും മറ്റ് യാത്രാരേഖകളും മാര്‍ച്ച് അഞ്ചിന് ഹാജരാക്കാന്‍ ഒന്നാം ാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.

ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയ ഹിലാലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളുള്ളതിനാല്‍ കേസ് പരിഗണിയ്ക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക കോടതിയിലേയ്ക്ക് കേസ് മാറ്റാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസ് വിജലന്‍സ് കോടതിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹിലാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.

കേസ് വിജിലന്‍സ് കോടതിയിലേയ്ക്ക് മാറ്റുന്ന കാര്യം ഒന്നാം ാസ് മജിസ്ട്രേട്ട് കോടതിയ്ക്കു സ്വയം തീരുമാനിയ്ക്കാന്‍ കഴിയില്ലെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതി മാറ്റത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദ്ദേശിച്ചത്.

നേരത്തെ മൈസൂരില്‍ ചികിത്സയിലായിരുന്നതിനാലാണ് ഹിലാല്‍ മുഹമ്മദ് കോടതിയില്‍ ഹാജരാകാതിരുന്നതെന്നും ഇതില്‍ നിരുപാധികം മാപ്പപേക്ഷിയ്ക്കുന്നുവെന്നും ഇയാളുടെ അഭിഭാഷകന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+