ലാറി ബേക്കറിന് 90
തിരുവനന്തപുരം: നല്ലന്‍ച്ചിറയിലേ ഹാംലെറ്റിലേക്കു വെളളിയാഴ്ച സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. പ്രശസ്ത വാസ്തുശില്പിയും കുറഞ്ഞ ചിലവില്‍ വീട് നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനുമായ ലാറി ബേക്കറിനു 90-ാം പിറന്നാളാശംസ അര്‍പ്പിക്കാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി വലിയൊരു ജനക്കൂട്ടമാണ് ഹാംലറ്റില്‍ വെള്ളിയാഴ്ച ഒത്തുകൂടിയത്.
അദ്ദേഹത്തെക്കുറിച്ച് ഭാര്യ എല്ലിസമ്പത്ത് ബേക്കര്‍ രചിച്ച ദി അദര്‍ സൈഡ് ഓഫ് ലാറി ബേക്കര്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനും വെള്ളിയാഴ്ച ഹാംലറ്റ് സാക്ഷ്യം വഹിച്ചു. ചെലവു കുറഞ്ഞ വീടുകള്‍ ച്രരിപ്പിക്കാനായി ബേക്കര്‍ സ്ഥാപിച്ച സെന്റര്‍ ഓഫ് സയ്ന്‍സ് ആന്റ് ടെക്നോളജി ഫോര്‍ റൂറല്‍ ഡെവല്പമെന്റിലെ ജീവനക്കാരെല്ലാം ഹാംലെറ്റില്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നു.
നൂറോഓളം വിരുന്നുക്കാരെ വരവേല്‍ക്കാനായി പന്തലൊരുക്കിയിരുന്നു. പന്തലില്‍ വച്ചാണ് ചടങ്ങുകള്‍ നടത്താനുദേശിച്ചിരുന്നതെങ്കിലും ബേക്കറിന്റെ ആരോഗ്യനില തൃപ്തിക്കരമല്ലാത്തതിനാല്‍ ആഘോഷം വീട്ടിനകത്തേക്ക് മാറ്റി. ഡാഡി എന്ന വിളിപ്പേരിലറിയപ്പെടുന്ന ബേക്കറിന്റെ കിടപ്പുമുറിയോടു ചേര്‍ന്ന മുറിയിലാണു ആഘോഷങ്ങള്‍ നടന്നത്.
ഖാദി ഷര്‍ട്ടും ട്രൗസറുമണിഞ്ഞ ഡാഡി ക്ഷീണിതനായി കാണപ്പെട്ടുവെങ്കിലും ശബ്ദഗാംഭീര്യത്തിനു ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഭാര്യയുടെ സഹായത്തോടെ കേക്ക് മുറിച്ച അദ്ദേഹം ഇത്രയെറേ വിരുന്നുക്കാരെ കണ്ട് ഏതാനും നേരം ആശങ്കയിലായി.
എന്താണിത്രയധികം സന്ദര്‍ശകര്‍ എന്ന് ഭാര്യയോടു ചോദിക്കുകയും ചെയ്തു. താങ്കള്‍ക്ക് പിറന്നാള്‍ ആശംസിക്കാനായി എത്തിയതാണിവര്‍ എന്ന് ഭാര്യ അറിയിച്ചപ്പോള്‍ എനിക്കെത്ര വയസ്സായി എന്നായിരുന്നു ചോദ്യം.
പുസ്തകത്തിന്റെ ഒരു കോപ്പി ഏറ്റുവാങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തിനെ കുറിച്ചുളള പുസ്തകമാണത് എന്നറിയാനുളള പിടിവാശിയിലായി അദ്ദേഹം. നമ്മുടെ ജീവിതത്തെക്കുറിച്ചെന്ന് ഭാര്യ മറുപടി നല്‍കിയപ്പോള്‍ അതീവ സന്തുഷ്ടനുമായി.
ബെല്‍ജിയം അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നു ഗവേഷണത്തിനായി നഗരത്തിലെത്തിയ ഒരുകൂട്ടം വിദേശികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിരുന്നുക്കാരുടെ സമ്മാനങ്ങളും ആശംസകളുമെല്ലാം ഏറ്റു വാങ്ങിയപ്പോഴെക്കും അദ്ദേഹം ക്ഷീണിതനായി.












Click it and Unblock the Notifications