ബാലിയ്ക്കുവേണ്ടി കത്തയച്ചതിനെതിരെ വി.എസിന് വക്കീല്‍ നോട്ടീസ്
കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജി വി.കെ ബാലിയെ സുപ്രിം കോടതി ജഡ്ജിയാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കത്തയച്ച നടപടി ഭരണഘടനാ ലംഘനമാണെന്ന് കാണിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വക്കീല്‍ നോട്ടീസ്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി അനില്‍കുമാറിന് വേണ്ടിയാണ് നോട്ടീസ്. സുപ്രിം കോടതി കൊളീജിയമാണ് നിയമനകാര്യത്തില്‍ ശുപാര്‍ശ ചെയ്യേണ്ടത്. ജഡ്ജി നിയമനത്തില്‍ രാഷ്ട്രീയ പങ്കാളിത്തം പൂര്‍ണമായി എടുത്തുകളഞ്ഞതാണ്.
മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നിരിയ്ക്കെ തികച്ചും പക്ഷപാതപരമായി പ്രവര്‍ത്തിച്ചതുവഴി വി.എസ് സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്- നോട്ടീസില്‍ ആരോപിയ്ക്കുന്നു.
സംസ്ഥാന മുഖ്യമന്ത്രി രാഷ്ട്രപതിയ്ക്ക് അയയ്ക്കുന്ന കത്ത് രഹസ്യ സ്വഭാവുമുള്ളതാണെന്നിരിയ്ക്കെ അത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിയ്ക്കുന്നതിനായി നല്‍കി. ഇത്തരം ഒരു പ്രവൃത്തിയിലൂടെ മുഖ്യമന്ത്രിസ്ഥാനത്തിന് താന്‍ അര്‍ഹനല്ലെന്നാണ് വി.എസ് തെളിയിച്ചിരിക്കുന്നതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
അഡ്വക്കറ്റ് രാംകുമാര്‍ മുഖേനയാണ് അനില്‍കുമാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.












Click it and Unblock the Notifications