ഉപഗ്രഹ നഗരം: ആറുമാസത്തിനകം നിര്‍മ്മാണം തുടങ്ങും
കോഴിക്കോട്: ജില്ലയിലെ കിനാലൂര്‍ എസ്റേറ്റിലുള്ള സ്ഥലം ഉപഗ്രഹനഗര പദ്ധതിയ്ക്ക് അനുയോജ്യമാണെന്ന് സ്ഥലം സന്ദര്‍ശിച്ച മലേഷ്യന്‍ കമ്പനിയുടെ സംഘം പറഞ്ഞു.
തടസ്സങ്ങളില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിയ്ക്കുമെന്നും സംഘം അറിയിച്ചു. മലേഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധികളായ മഞ്ജിത് സിംഗ്, മോണ്ടി സിംഗ്, മലേഷ്യയിലെ കണ്‍സ്ട്രക്ഷന്‍ ആന്റ് ഇന്റസ്ട്രിയല്‍ ഡവലപ്പ്മെന്റ് ബോര്‍ഡിലെ മുഖ്യ ഉപദേഷ്ടാവും മലയാളിയുമായ അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പത്തു ദിവസത്തിനുള്ളില്‍ നിര്‍മ്മാണസംബന്ധമായ ചര്‍ച്ചകള്‍ക്കായി സാങ്കേതിക വിദഗ്ധര്‍ കേരളത്തിലെത്തുമെന്നും സംഘം അറിയിച്ചു.
ആയിരം കോടിരൂപ മുതല്‍ മുടക്കിയാണ് ഉപഗ്രഹ നഗരം നിര്‍മ്മിയ്ക്കുക. വ്യാവസായിക രംഗത്ത് കോഴിക്കോടിന്റെ വികസനത്തിന് തുടക്കമിടുന്നതായിരിക്കും പദ്ധതി.












Click it and Unblock the Notifications