പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമായി
ദില്ലി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വെളുപ്പിന് പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമായി.
യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക, യുഎസിന്റെ കിഴക്കന്‍ ഭാഗങ്ങള്‍, കാനഡ, ഗ്രീന്‍ലാന്റ് എന്നിവിടങ്ങളിലാണ് ചന്ദ്രഗ്രഹണം ദൃശ്യമായത്. കാലാവസ്ഥ അനുകൂലമായതിനാല്‍ ദില്ലിയിലും ചന്ദ്രഗ്രഹണം ദൃശ്യമായി.
നൈജീരിയയിലും ചന്ദ്രഗ്രഹണം ആറ് മണിക്കൂറും അഞ്ച് മിനുട്ടും നീണ്ടുനിന്നു. 2004 ഒക്ടോബറിലായിരുന്നു ഇതിന് മുമ്പ് പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. ഇനി പൂര്‍ണചന്ദ്രഗ്രഹണം കാണാന്‍ മൂന്ന് വര്‍ഷം കാത്തിരിക്കണം.












Click it and Unblock the Notifications