വെടിയുണ്ട വിവാദം: സിഐഎസ്ഫ് ഉദ്യോഗസ്ഥന് നോട്ടീസ്
തിരുവനന്തപുരം: ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്ഫ് കമാന്‍ഡന്റ് എച്ച്.കെ.ദത്തയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
സിഐഎസ്ഫ് ആസ്ഥാനത്തു നിന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ ബാഗില്‍ വെടിയുണ്ട കണ്ടെത്താതിരുന്നത് എന്തുകൊണ്ടാണെന്നതിനെ കുറിച്ച് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications