കോയമ്പത്തൂര്‍ കേസ്: മൂന്ന് തടവുകാര്‍ക്ക് പരോള്‍
മലപ്പുറം: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ മലയാളികളായ മൂന്ന് വിചാരണ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചു.
മുജീബ് റഹ്മാന്‍, അബു താഹിര്‍, മക്കന്‍ ജാഫര്‍ എന്നിവര്‍ക്കാണ് ഞായറാഴ്ചത്തെ ഒരു ദിവസത്തെ പരോള്‍ അനുവദിച്ചു കിട്ടിയത്. ഇവര്‍ പെരിന്തല്‍മണ്ണയിലെ ആനമങ്ങാടുള്ള മുജീബ് റഹ്മാന്റെ ഭാര്യാവീട്ടിലെത്തി. ബാക്കിയുള്ളവരുടെ ബന്ധുക്കള്‍ ഈ വീട്ടിലെത്തി ഇവരെ സന്ദര്‍ശിച്ചു.
പത്ത് മണിക്കൂറാണ് പരോള്‍ സമയം. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കോയമ്പത്തൂരില്‍ നിന്ന് തിരിച്ച ഇവര്‍ 12 മണിക്കാണ് പെരിന്തല്‍മണ്ണയിലെത്തിയത്. ഇവര്‍ക്കൊപ്പം കോയമ്പത്തൂര്‍ പൊലീസ് അസിസ്റന്റ് കമ്മിഷറുടെ നേതൃത്വത്തിലുള്ള 30 അംഗ പൊലീസ് സംഘമുണ്ട്.












Click it and Unblock the Notifications