ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ല: മന്ത്രി ബാലന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സാഹചര്യത്തിലും ലോഡ് ഷെഡിങ്ങ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതിമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
ഞായറാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 250 മെഗാവാട്ട് അധിക വൈദ്യുതി ഉപയോഗമാണ് ഇപ്പോള്‍ ഉള്ളത്. നാലുലക്ഷം പേര്‍ക്ക് പുതിയ കണക്ഷനുകള്‍ നല്‍കിയതിനാലാണിത്. എന്നാല്‍ ഈ സാഹചര്യം ലോഡ് ഷെഡിങ്ങിന് കാരണമാകില്ല. കാര്യക്ഷമത വര്‍ദ്ധിപ്പിച്ചാണ് വൈദ്യുതി ബോര്‍ഡ് പവര്‍കട്ട് ഒഴിവാക്കുന്നത്.
ഡാമുകളിലെ ചെളിവെള്ളം ഒഴുക്കിവിട്ട് ഒരുതരത്തിലും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും 50 ശതമാനംവരെ ചെളി നിറഞ്ഞിരിക്കുകയാണ്. അണക്കെട്ടുകള്‍ക്കു സമീപത്തെ മണല്‍ വാരലാണ് ഇതിന് പ്രധാന കാരണം. ചെളിവെള്ളം ഒരു കാരണവശാലും ജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന വിധത്തില്‍ തുറന്നു വിടില്ല. ഈ പ്രശ്നത്തില്‍ വിദഗ്ധരുമായി ചര്‍ച്ച നടത്തും.
പെരിയാറില്‍ ചെളി കലര്‍ന്ന പ്രശ്നത്തില്‍ പരിഹാര നടപടികള്‍ വൈദ്യുതി ബോര്‍ഡും സര്‍ക്കാരും സ്വീകരിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications