ഇ-മെയിലായി കക്ഷികള്‍ക്ക് സമന്‍സ് അയക്കും
കൊച്ചി: കക്ഷികള്‍ക്ക് നോട്ടീസ് ലഭിക്കുന്നതിലെ കാലതാമസമൊഴിവാക്കാനായി സുപ്രീംകോടതി ഇ-മെയില്‍ മുഖേന നോട്ടീസ് അയയ്ക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റിസ് കെ.ജി.ബാലകൃഷ്ണന്‍ പറഞ്ഞു.
കൊച്ചി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേസ് ഇന്‍ഫോര്‍മേഷന്‍ സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്ന് സമന്‍സ് അയച്ചാല്‍ കക്ഷികള്‍ക്ക് ലഭിക്കാന്‍ 30 ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഇ-മെയില്‍ വഴി സമന്‍സ് അയക്കാന്‍ തുടങ്ങിയാല്‍ ഈ കാലതാമസം ഒഴിവാക്കാനാവും.
കേസുകളുടെ എണ്ണം കൂടുന്നതനുസരിച്ച് കോടതികളില്‍ അടിസ്ഥാന സൗകര്യവികസനമില്ലാത്തതാണ് കേസ് തീര്‍പ്പുകല്‍പ്പിക്കുന്നതിന് കാലതാമസം നേരിടുന്നതിലെ ഒരു കാരണം. ജഡ്ജിമാരുടെ എണ്ണം കൂടാത്തതും ആവശ്യത്തിന് സ്റാഫ് ഇല്ലാത്തതും കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നതിന് കാരണമാവുന്നു. കോടതികളുടെ കമ്പ്യൂട്ടര്‍വത്കരണം കോടതിയിലെ പല ജോലികളും വേഗത്തില്‍ തീര്‍ക്കുന്നതിന് സഹായിക്കും.
സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണ ഫണ്ടിന്റെ 10 ശതമാനം കോടതികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി നീക്കിവയ്ക്കണമെന്ന് ചീഫ് ജസ്റിസ് നിര്‍ദേശിച്ചു. മുന്‍സിഫ് തലം മുതല്‍ സുപ്രീംകോടതി ജഡ്ജിമാര്‍ വരെയുള്ളവര്‍ക്ക് ലാപ്ടോപ്പ് നല്‍കാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications