സ്വാശ്രയം: കമ്മിറ്റിയും മാനേജ്മെന്റുകളും പോരിന്
തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയും മാനേജ്മെന്റുകളുടെ അസോസിയേഷനും ഏറ്റുമുട്ടലിന്റെ പാതയില്‍. സ്വാശ്രയ എഞ്ചിനീയറിംഗ്, ബി.ഫാം കോളേജുകള്‍ നിശ്ചയിച്ച പ്രവേശന മാനദണ്ഡം തെറ്റാണെന്ന് ജസ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റി മാനേജ്മെന്റ് അസോസിയേഷനെ അറിയിച്ചു. അതേ സമയം കമ്മിറ്റിയുടെ തടസ്സവാദത്തിന് വിശദീകരണമായി അസോസിയേഷന്‍ പരസ്യം നല്‍കി.
എഞ്ചിനീയറിംഗ് പ്രവേശനത്തിന് സര്‍ക്കാര്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്കും പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് നേടുന്ന മാര്‍ക്കും നിശ്ചിത അനുപാതത്തില്‍ കണക്കു കൂട്ടി മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുകയെന്നാണ് മാനേജ്മെന്റ് അസോസിയേഷന്‍ പരസ്യത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഈ രീതി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ജസ്റിസ് പി.എ മുഹമ്മദ് കമ്മിറ്റി മാനേജ്മെന്റ് അസോസിയേഷനെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സുതാര്യമായ പ്രവേശന രീതിയായിരിക്കണമെന്നാണ് കോടതി വിധിയെന്ന് വാദിച്ച് മുന്‍തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മാനേജ്മെന്റ് അസോസിയേഷന്‍.
മാര്‍ച്ച് ഏഴിന് നടക്കുന്ന സിറ്റിംഗില്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്ന് കമ്മിറ്റി അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications